'അമിത് ഷായെ ക്ഷണിച്ചതിന് പിന്നിൽ ലാവ്‌ലിനോ സ്വർണക്കടത്തോ'; മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണമെന്ന് സതീശൻ

vd
 

കൊ​ച്ചി: നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ലേ​ക്ക് മു​ഖ്യാ​തി​ഥി​യാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക്ഷ​ണി​ച്ച​ത് വി​സ്മ​യ​ത്തോ​ടെ കാ​ണു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. അ​മി​ത് ഷാ​യെ വി​ളി​ക്കാ​നു​ണ്ടാ​യ കാ​ര​ണം എ​ന്താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം. ലാ​വ​ലി​ന്‍ കേ​സ് പ​രി​ഗ​ണി​ക്കാ​ന്‍ പോ​കു​ന്ന​താ​ണോ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സാ​ണോ പ്ര​ശ്‌​ന​മെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു.
  
"അമിത് ഷായെ നെഹ്റു ട്രോഫി വള്ളംകളിക്കു ക്ഷണിച്ചത് വിസ്മയത്തോടു കൂടിയാണ് ഞങ്ങൾ നോക്കികാണുന്നത്. 2019 ലോക്സഭ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു എന്ന് ആരോപിച്ച് എൻ.കെ.പ്രേമചന്ദ്രൻ എംപിയെ സംഘി എന്നു വിളിച്ച് ആക്ഷേപിച്ചവരാണ് സിപിഎം നേതാക്കൾ.

കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ പ്രധാനമന്ത്രിയെ ഉദ്യോഗസ്ഥർ ക്ഷണിക്കുമ്പോൾ അവിടുത്തെ എംപിക്ക് പ്രധാനമന്ത്രി വരേണ്ട എന്നു പറയാനാകുമോ? എന്നിട്ടും തിരഞ്ഞെടുപ്പു ലാക്കാക്കി ‘പ്രധാനമന്ത്രിയെ ക്ഷണിച്ച സംഘി പ്രേമചന്ദ്രൻ’ എന്ന പേരിൽ അദ്ദേഹത്തെ ആ തിരഞ്ഞെടുപ്പു കാലത്ത് ആക്ഷേപിച്ചതാണ് സിപിഎമ്മിന്റെ നേതാക്കന്മാർ. ഷിബു ബേബിജോൺ ഗുജറാത്തിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസിൽ പോയതിന്റെ പേരിൽ അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം നേതാക്കന്മാർ പിണറായി വിജയൻ അമിത് ഷായെ കേരളത്തിലേക്കു ക്ഷണിക്കുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നറിയാൻ ആഗ്രഹമുണ്ട്."– വി.ഡി.സതീശൻ പറഞ്ഞു.


സി​പി​ഐ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു​മെ​തി​രെ ഉ​യ​രു​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍ ഒ​രു കാ​ര്യ​വു​മി​ല്ല. ലോ​കാ​യു​ക്ത ബി​ല്ലി​നെ ശ​ക്തി​യാ​യി എ​തി​ര്‍​ത്തെ​ന്നാ​ണ് സി​പി​ഐ പ​റ​ഞ്ഞ​ത്. പി​ന്നീ​ട് സി​പി​എ​മ്മു​മാ​യി ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തി.

പി​ണ​റാ​യി വി​ജ​യ​നെ​തി​രെ മ​ന്ത്രി​സ​ഭ​യി​ലെ ഒ​രാ​ളു​ടെ​യും ചു​ണ്ട​ന​ങ്ങി​ല്ല. ഇ​ക്കാ​ര്യം പ്ര​ത്യേ​ക​മാ​യി ശ്ര​ദ്ധി​ച്ചാ​ണ് അ​ദ്ദേ​ഹം മ​ന്ത്രി​സ​ഭ ഉ​ണ്ടാ​ക്കി​യ​തെ​ന്നും സ​തീ​ശ​ന്‍  പ​റ​ഞ്ഞു.