ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യവുമായി എത്തിയ ​ലോ​റി​ക​ൾ ത​ട​ഞ്ഞ് നാ​ട്ടു​കാ​ർ; നാളെ മുതൽ സമരം

Vehicles arrived with waste into the Brahmapurur plant were blocked
 

കൊ​ച്ചി: ബ്ര​ഹ്‌​മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലേ​ക്ക് മാ​ലി​ന്യ​വു​മാ​യെ​ത്തി​യ ലോ​റി​ക​ള്‍ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ് തി​രി​ച്ച​യ​ച്ചു. പുത്തന്‍കുരിശ്, കുന്നത്തുനാട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ തടഞ്ഞത്. 

സം​സ്‌​ക​ര​ണം ന​ട​ക്കാ​ത്ത​പ്പോ​ള്‍ മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന് നി​ക്ഷേ​പി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​വു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. നാളെ മുതല്‍ അനിശ്ചിത കാല സമരം തുടങ്ങുമെന്ന് ജനകീയ സമരസമിതി വ്യക്തമാക്കി. 

വ്യാ​ഴാ​ഴ്ച മു​ത​ല്‍ ശേ​ഖ​രി​ച്ച മാ​ലി​ന്യം ലോ​റി​ക​ളി​ല്‍ ത​ന്നെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​വ അ​ഴു​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ഏ​താ​നും ലോ​റി​ക​ള്‍ ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

  
വിഷപ്പുകയും കാറ്റും ഉയര്‍ത്തുന്ന വെല്ലുവിളിക്കിടയില്‍ ബ്രഹ്മപുരം പ്ലാന്‍റിലെ തീയണയ്ക്കാന്‍ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ തീവ്രശ്രമമാണ് നടക്കുന്നത്. നേവിയുടെയും പോര്‍ട്ട് ട്രസ്റ്റിന്‍റേതുമടക്കം മുപ്പതിലേറെ യൂണിറ്റുകളും ഇരുനൂറിലേറെ ഉദ്യോഗസ്ഥരുമാണ് തീയണയ്ക്കാന്‍ പരിശ്രമിക്കുന്നത്. തീപിടിത്തത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്താന്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണവും ആരംഭിച്ചു. തീപിടിത്തമുണ്ടായ 75 ഏക്കര്‍ പ്രദേശത്തെ 12 മേഖലകളായി തിരിച്ചാണ് തീയണയ്ക്കല്‍ പുരോഗമിക്കുന്നത്.