×

വിജയന്‍ കാണാന്‍ പോകുന്നതേയുള്ളൂ; ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

google news
RAHUL

തിരുവനന്തപുരം: റിമാന്‍ഡിലായതിന് പിന്നാലെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. വിജയന്‍ കാണാന്‍ പോകുന്നതേയുള്ളൂവെന്നാണ് ചാനലുകാരോട് പറഞ്ഞത്. രാഹുലിനെ കോടതിയില്‍ നിന്ന് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തു.  പൂജപ്പുര ജയിലിലേക്കാണ് രാഹുലിനെ കൊണ്ടുപോയത്. 22 വരെയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. 

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് 2 കോടതി രാഹുലിന്റെ ഹര്‍ജി തള്ളുകയായിരുന്നു. ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടതിന് ശേഷമാണ് കോടതി വിധി. രാഹുലിന്റെ വൈദ്യ പരിശോധനയില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ജാമ്യം നിഷേധിച്ചത്. 

READ ALSO...വണ്ടിപ്പെരിയാറിൽ പീഡനം; കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാം​ഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കും; പ്രദേശത്ത് പട്രോളിങ് ശക്തമാക്കും

നിയമവിരുദ്ധമായി സംഘം ചേര്‍ന്നു. കലാപാഹ്വാനം നടത്തി. പൂജപ്പുര എസ്എച്ച്ഒയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പൊലീസുകാര്‍ക്ക് അടക്കം പരിക്കേറ്റ ആക്രമണങ്ങള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ നേതൃത്വം നല്‍കി. ആക്രമണത്തിന് നേതൃത്വം നല്‍കിയ പ്രതികളെ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ബലമായി മോചിപ്പിച്ച് രക്ഷപെടുത്തി. സര്‍ക്കാര്‍ ഖജനാവിന് 50,000 രൂപയുടെ നഷ്ടമുണ്ടാക്കി തുടങ്ങി ഗുരുതര കുറ്റങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു