കൈ​ക്കൂ​ലി കേസ്: വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

Suspension
 


പാ​ല​ക്കാ​ട്: കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ൽ കോ​ങ്ങാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റു​മാ​രാ​യ മ​നോ​ജ്, പ്ര​സ​ന്ന​ൻ എ​ന്നി​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ജില്ലാ കളക്ടറുടേതാണ് നടപടി. 

50,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ചെ​ല്ലി​ക്ക​ൽ സ്വ​ദേ​ശി കു​മാ​ര​ൻ കൈ​വ​ശ​മു​ള്ള 16 സെ​ന്‍റ് ഭൂ​മി​യു​ടെ പ​ട്ട​യ​ത്തി​ന് അ​പേ​ക്ഷി​ച്ച​പ്പോ​ൾ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​നാ​യി മ​നോ​ജും പ്ര​സ​ന്ന​നും ഒ​രു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക‍​യാ​യി​രു​ന്നു. പിന്നീടിത് 50,000 രൂപയാക്കി കുറച്ചു.
 
5000 രൂപ രണ്ടുതവണയായി നല്‍കുകയും ചെയ്തു. ഇതിനുശേഷം കുമാരന്‍ വിജിലന്‍സിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ വീടുകളിലും വിജിലന്‍സ് പരിശോധന നടത്തി.