ബൈക്ക് യാത്രക്കാരായ യുവദമ്പതികള്‍ക്ക് നേരെ അതിക്രമം ; ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദനം, പരാതി

google news
police

കോഴിക്കോട്: ബൈക്ക് യാത്രക്കാരായ യുവദമ്പതികള്‍ക്ക് നേരെ അതിക്രമം. ഇരിങ്ങോടന്‍പള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവം നേരിട്ടത്. കോഴിക്കോട് നഗരത്തില്‍ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.

രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത തന്നെ അക്രമി സംഘം മര്‍ദ്ദിച്ചതായി യുവാവ് പറഞ്ഞു. 

സിനിമ കണ്ടശേഷം നഗരത്തില്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴായിരുന്നു ആക്രമണം. സംഭവം ഉണ്ടായതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കി. ദമ്പതികളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് നടക്കാവ് പൊലീസ് അറിയിച്ചു.

Tags