×

ന്യൂ ഇയര്‍ ആഘോഷത്തിനിടെ അക്രമം, പോലീസിനു നേരെയും അതിക്രമം: നാലു പേരെ അറസ്റ്റ് ചെയ്തു

google news
Sj
ആറ്റിങ്ങല്‍: ന്യൂയര്‍ ആഘോഷത്തിന്റെ മറവില്‍ അക്രമം. പൊലീസുകാര്‍ക്ക് മര്‍ദ്ദനം, നാല് പേര്‍ കസ്റ്റഡിയില്‍. ആറ്റിങ്ങല്‍ കൈപറ്റി മുക്കില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ച്‌ സംഘം അതിക്രമങ്ങള്‍ കാട്ടുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ആറ്റിങ്ങലില്‍ നിന്നും പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയത്.
   
മദ്യലഹരിയില്‍ ആയിരുന്ന ആക്രമികള്‍ പൊലീസിന് നേരെയും അതിക്രമം അഴിച്ചു വിടുകയായിരുന്നു. പൊലീസ് ഓഫീസര്‍മാരായ മനു, ഹണി, സെയ്ദലി, അനില്‍കുമാര്‍ എന്നിവര്‍ക്ക് സാമൂഹ്യ വിരുദ്ധ സംഘത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റു. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്. ആക്രമികളായ നാലു പേരെ ആറ്റിങ്ങല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാല്‍ അറിയാവുന്ന മറ്റു പ്രതികള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു