വിഐപികൾക്കും ഇളവില്ല; നിയമലംഘനം എഐ ക്യാമറയിൽപ്പെട്ടാൽ പിഴ ഒടുക്കണം

google news
AI camera runs on solar power; Very easy to replace

തിരുവനന്തപുരം: സംസ്ഥാനത്ത് സേഫ് കേരള റോഡ് നിരീക്ഷണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച എഐ ക്യാമറ നിരീക്ഷണത്തിൽ വിഐപി നിയമലംഘകരും പിഴ ഒടുക്കേണ്ടി വരുമെന്ന് വ്യക്തമാക്കി മോട്ടോർവാഹനവകുപ്പ്. ഇത് സംബന്ധിച്ച് പ്രത്യേക വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നും മോട്ടോർ വാഹനവകുപ്പ് രേഖാമൂലം നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു. 

പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങൾക്കുളള മറുപടിയിലാണ് മോട്ടോർവാഹനവകുപ്പ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. എഐ ക്യാമറ വഴി പിഴ ഈടാക്കി തുടങ്ങുന്ന ഘട്ടങ്ങളിൽ വിഐപി നിയമലംഘകരെ ഒഴിവാക്കിയാൽ ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നാണ് പരാതിക്കാരനായ ബോബൻ മാട്ടുമന്ത പറയുന്നത്.

Tags