×

സുഹൃത്തുക്കൾക്കൊപ്പം ​ന്യൂ ഇയർ ആഘോഷിക്കാൻ ഗോവയിൽ പോയി; യുവാവിനെ കാണാതായി

google news
missing

കോട്ടയം:  സുഹൃത്തുക്കൾക്കൊപ്പം ​ന്യൂ ഇയർ ആഘോഷിക്കാൻ ഗോവയിൽ പോയിപോയി കാണാതായ യുവാവിനെ കണ്ടെത്താനായില്ല. വൈക്കം മറവന്തുരുത്ത് കടുക്കര സന്തോഷ് നിവാസിൽ സഞ്‌ജയ്(19) ആണ് പുതുവത്സര ദിനത്തിൽ കാണാതായത്.

കൃഷ്ണദേവ്, ജയകൃഷ്ണൻ എന്നീ സുഹൃത്തുക്കൾക്കൊപ്പം 29നാണ് സഞ്ജയ് പുതുവത്സര ആഘോഷത്തിന് ഗോവക്ക് പോയത്. 31ന് വാകത്തൂർ ബീച്ചിൽ ഡിജെ പാർട്ടിയിൽ മൂവരും പങ്കെടുക്കുന്നതിനിടെ യുവാവിനെ കാണാതായെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

read also.....നവകേരള ബസ് കടന്നുപോയ വഴിയിൽ കറുത്ത ചുരിദാർ അണിഞ്ഞെത്തി; പൊലീസ് കസ്റ്റഡിയിലെടുത്തു; പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച് യുവതി

ഒന്നാം തീയതി ​ഗോവ പൊലീസിൽ വിവരം അറിയിച്ചെങ്കിലും അവ​ഗണിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പിന്നീട് കുടുംബത്തെ അറിയിക്കുകയായിരുന്നു. ഗോവയിലെ മലായാളി സംഘടനകളുമായി ബന്ധപ്പെട്ട് ഗോവ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തലയോലപറമ്പ് പൊലീസിലും കുടുംബം പരാതി നൽകിയിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു