×

മഹാരാജാസിൽ നടന്നത് അതിക്രൂരമായ മർദ്ദനം; എസ്എഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമം":ആർഷോ

google news
arsho

കൊച്ചി: അതിക്രൂരമായ ആക്രമണമാണ് മഹാരാജാസ് കോളേജിൽ നടന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. എസ് എഫ് ഐയുടെ യൂണിറ്റ് സെക്രട്ടറിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം, ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് എന്ന് ആർഷോ ആരോപിച്ചു. 

പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ക്യാമ്പസിൽ അതിക്രമിച്ച് കയറിയതെന്നും വലിയ പ്രകോപനമാണ് കുറച്ചു ദിവസമായി ക്യാമ്പസിൽ ഉണ്ടായതെന്നും ആർഷോ പറഞ്ഞു. ആക്രമണത്തിനായി ഫ്രറ്റേണിറ്റി, കെ എസ് യു സഖ്യം പ്രവർത്തിക്കുന്നു എന്നും ആർഷോ ആരോപിച്ചു.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം അതിൽപ്പെട്ടവരാണ് ഫ്രറ്റേണിറ്റിയിൽ ഉള്ളതെന്നും ഇത്തരം സംഘങ്ങളെയാണ് കെഎസ്‍യു സംരക്ഷിക്കുന്നതെന്നും ആർഷോ പറഞ്ഞു. ആക്രമണത്തിനെതിരെ വിദ്യാർത്ഥി പ്രതിരോധം ഉണ്ടാകുമെന്നും മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആർഷോ വ്യക്തമാക്കി. ആയുധങ്ങളുമായി ക്യാമ്പസിൽ എത്തി ആക്രമണം നടത്തിയപ്പോഴാണ് തിരിച്ചടി ഉണ്ടായതെന്നും സ്വാഭാവികമായ പ്രതികരണമാണെന്നും ആർഷോ കൂട്ടിച്ചേർത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു