മലപ്പുറം. തൊട്ടിലില്‍ കളിച്ചുകൊണ്ടിരിക്കെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ആറുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിക്കുന്നതിനിടെയാണ് അപകടം.
തൊട്ടിലിനരികെ കളിക്കുന്നതിനിടെ തൊട്ടില്‍ക്കയര്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജൂവന്‍ രക്ഷിക്കാനായില്ല. മൂടാല്‍ മര്‍ക്കസ് ആല്‍ബിര്‍ സ്കൂളിലെ രണ്ടാംക്ളാസ് വിദ്യാര്‍ഥിയാണ് ഹയ ഫാത്തിമ. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു