എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക വിമർശനം ; ഒളിയമ്പുമായി കോൺഗ്രസ് നേതാന് വിടി ബൽറാം

zz
 

കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച സ്പീക്കർ എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെകിരെ വ്യാപക വിമർശനം ഉയരുന്നതിനിടെ ഒളിയമ്പുമായി കോൺഗ്രസ് നേതാന് വിടി ബൽറാം. രണ്ട് വർഷങ്ങൾക്കിപ്പുറം അനുരാഗ് ഠാക്കൂറിനെ കണ്ടുമുട്ടി സൗഹൃദം പുതുക്കിയ സന്തോഷം പങ്കുവെച്ച എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പിന്നാലെ ഇടത് അനുഭാവികൾ വരെ വലിയ വിമർശം ഉയർത്തുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് വിടി ബൽറാമിന്റെ പ്രതികരണം, ഈ സൗഹൃദമില്ലായ്മയിൽ ഞാൻ സന്തോഷിക്കുന്നു. എന്ന് മാത്രമാണ് ബൽറാമിൻെ പ്രതികരണം. കുടാതെ ഒരു സ്‌ക്രീൻ ഷോട്ടിന്റെ ഭാഗവും ബൽറാം പോസ്റ്റിന് ഒപ്പ് പങ്കുവയ്ക്കുന്നു. അങ്ങനെ ഒരു അടുത്ത സൗഹൃദം ബൽറാമുമായി മുൻപും ഇല്ല. എന്ന് എംബി രാജേഷിന്റെ വാചകങ്ങളാണ് സ്‌ക്രീൻ ഷോട്ടായി ബൽറാം പങ്കുവച്ചത്. നവംബർ 14 ന് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു എംബി രാജേഷ് ബൽറാമിനെ കുറിച്ച് പ്രതികരിച്ചത്. ആ പോസ്റ്റ് ഓർമ്മിപ്പിക്കുയാണ് ബൽറാം ചെയ്യുന്നത്.

പൗരത്വഭേദഗതി പ്രക്ഷോഭകർ ഒറ്റുകാരാണെന്നും അവരെ വെടിവെക്കണമെന്നും ആഹ്വാനം ചെയ്ത അനുരാഗ് ഠാക്കൂറിന്റെ പ്രസ്താവന ഓർമ്മിപ്പിച്ചാണ് സോഷ്യൽ മീഡിയയിൽ എംബി രാജേഷ് വിമർശിക്കപ്പെടുന്നത്. ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദം എന്നായിരുന്നു എംബി രാജേഷ് പോസ്റ്റിൽ കുറിച്ചത്. എംബി രാജേഷ് ഡെൈിവഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്ന കാലത്ത് യുവമോർച്ച പ്രസിഡണ്ടായിരുന്ന അനുരാഗ് ഠാക്കൂറുമായി സൗഹൃമുണ്ടെന്നും എംബി രാജേഷ് കുറിപ്പിൽ പറയുന്നു. പാർലമെന്റിൽ പരസ്പരം എതിർചേരിയിൽ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ലെന്നും തൃത്താല എംഎൽഎ വ്യക്തമാക്കുകയും ചെയ്തു.

എന്നാൽ, ഇത്തരം സൗഹൃദങ്ങളിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്നാണ് പലരും കമന്റിലൂടെ അഭിപ്രായപ്പെടുന്നത്. ഒരു ഭരണഘടന പദവിയിൽ ഇരുന്നു കൊണ്ട് 'ദേശ് കി ഗദ്ദാരോം കൊ ഗോലി മാരോ സാലോം കോ ' എന്ന് പൊതുവേദിയിൽ ആക്രോശിച്ച ശ്രീ അനുരാഗ് ഠാക്കൂറുമായി അങ്ങേയ്ക്ക് ഇപ്പോഴും എങ്ങനെ സൗഹൃദം പങ്കിടാൻ കഴിയുന്നുവെന്ന് ചിലർ ചോദിക്കുന്നു.