×

കാട്ടുപന്നികൾ കടകളിലേക്ക് ഇരച്ചുകയറി; ജീവനക്കാർ ഓടിരക്ഷപെട്ടു; ഒടുവിൽ വെടിവെച്ചു വീഴ്ത്തി

google news
malappuram

മലപ്പുറം: കാട്ടുപന്നികൾ കടകളിലേക്ക് ഇരച്ചുകയറിയത് പരിഭ്രാന്തി പരത്തി. പാണ്ടിക്കാട് തച്ചിങ്ങനാടം അരിക്കണ്ടംപാക്ക് എന്ന സ്ഥലത്താണ് 10 കാട്ടുപന്നികൾ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറിയത്. തുറന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടയിലേക്കാണ് പന്നികൾ ഓടിക്കയറിയത്.

കച്ചവടസ്ഥാപനങ്ങളിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പന്നികൾ കൂട്ടത്തോടെ ഇരച്ചുകയറി​യതോടെ കടയിൽ നിന്ന് ജീവനക്കാർ ഇറങ്ങിയോടി. നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങളും പന്നികൾ തകർത്തു.

പൊലീസും പഞ്ചായത്ത്-വില്ലേജ് അധികൃതരും സംഭവസ്ഥലത്തെത്തി. പത്ത് പന്നികളെയും വെടിവെച്ചുകൊന്നു. മങ്കടയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പന്നികളെ തുരത്തിയത്. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.

 അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ