നിരന്തരം കേരളത്തിലേക്ക് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള ഏക ആഗ്രഹം ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടക്കത്തില്‍ വിജയം നേടണമെന്നാണ് ആഗ്രഹം. അതിനു വേണ്ടി പ്രധാനമന്ത്രിക്കു ചെയ്യാനാകുന്ന വിധം എല്ലാം ചെയ്യുന്നുമുണ്ട്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനും ഉദ്ഘാടനങ്ങള്‍ക്കുമെല്ലാം കേരളത്തിലെത്തി ആളായും അര്‍ത്ഥമായുമൊക്കെ സഹകരിക്കുന്നുണ്ട്. എന്നാല്‍, ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ പച്ച തൊടുമോയെന്നാണ് സംശയം. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വന്തം മണ്ഡലത്തില്‍പ്പോലും എത്തി നോക്കാതെ കേരളത്തില്‍ എത്തിയത് എ.കെ. ആന്റണിയുടെ മകന്റെ മണ്ഡലത്തിലാണ്.
പത്തനംതിട്ട ഇളക്കി മറിച്ചുള്ള പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുക്കുക മാത്രമല്ല, ആന്റണിയുടെ മകനെ വിജയിപ്പിക്കാനും മുന്നില്‍ നില്‍ക്കുകയാണ്. അനില്‍ ആന്റണിക്ക് ബി.ജെ.പിയില്‍ കിട്ടുന്ന സ്ഥാനം മറ്റേതെങ്കിലും ബി.ജെ.പി നേതാക്കള്‍ക്ക് കിട്ടുന്നുണ്ടോയെന്ന് സംശയമുണ്ട്. കാരണം, നരേന്ദ്രമോദിയുമായി ചെവിയില്‍ സംസാരിക്കാന്‍ പാകത്തിന് മറ്റൊരു നേതാവിനും ഇട കൊടുക്കാതെയാണ് നരേന്ദ്രമോദി വേദിയിലിരുന്നത്. കോണ്‍ഗ്രസ്സില്‍ നിന്നും ചാടിയ പത്മജയും വേദിയിലുണ്ടായിരുന്നു.
അനില്‍ ആന്റണി തെരഞ്ഞെടുപ്പില്‍ വിജയിക്കുമോ എന്നാണ് നരേന്ദ്രമോദി അനില്‍ ആന്റണിയോട് ചോദിച്ചതെന്നാണ് പ്രതിപക്ഷ സംസാരം. അവരെ വേണ്ടവിധം പരിചയപ്പെടുത്താന്‍ ബി.ജെ.പി നേതാക്കള്‍ മെനക്കെട്ടില്ലെന്നത് വ്യക്തമായിരുന്നു. നരേന്ദ്രമോദിക്ക് പത്മജ ആരാണെന്നു പോലും അറിയില്ലെന്ന അവസ്ഥയാണുള്ളതെന്ന് ആര്‍്കും മനസ്സിലാകും. എന്നാല്‍ അനില്‍ ആന്റണിയെ അങ്ങനെയല്ല നരേന്ദ്രമോദി പരിഗണിച്ചത്. തനിക്ക് എന്തെങ്കിലും ചെയ്യാനാകുന്നത്, അനില്‍ ആന്റണിക്കു മാത്രമാണെന്ന സന്ദേശമാണ് പത്തനംതിട്ടയില്‍ പ്രധാനമന്ത്രി നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ദ്രപ്രസ്ഥത്തില്‍ അധികാരം നേടുന്നത് ബി.ജെ.പിയാണെങ്കില്‍ അനില്‍ ആന്റണിക്ക് ഒരു മന്ത്രിസീറ്റ് ഉറപ്പാണെന്ന് നിസ്സംശയം പറയാനാകും.
Read more :
- ഗസ്സയിൽ നോമ്പ് തുറക്കാൻ ഭക്ഷണമില്ലപ്രാർത്ഥിക്കാൻ ഇടമില്ല
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ