×

തലസ്ഥാനത്ത് ഭര്‍തൃ മാതാവിന്റെ മാനസിക പീഡനത്തിൽ മനം മടുത്ത് യുവതി ജീവനൊടുക്കി : മര്‍ദ്ദനമേറ്റ തെളിവടക്കം പുറത്ത് വിട്ട് ബന്ധുക്കള്‍

google news
Sb

തിരുവനന്തപുരം : തിരുവല്ലത്ത് ഭര്‍തൃ മാതാവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്‌തെന്ന് പരാതി. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് ജീവനൊടുക്കിയത്. തിരുവല്ലം പോലീസ് കേസെടുത്തു.

    

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം . ഷഹാന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഇന്ന് ഭ‍ര്‍തൃവീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഭ‍ര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഷഹന പോകാൻ തയ്യാറായില്ല. തുട‍ര്‍ന്ന് ഭര്‍ത്താവ് നൗഫല്‍, ഷഹനയുടെ വീട്ടിലെത്തി കുട്ടിയെ ബലമായി വീട്ടിലേക്ക് പോയി. പിന്നാലെ യുവതി മുറിയില്‍ കയറി കതകടച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

   

Read more: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, പുക ഉയരുന്നത് കണ്ട യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ഒഴിവായത് വൻ ദുരന്തം

   

കുഞ്ഞിനെ ബലമായി കൊണ്ടുപോയതിന്റെ ആഘാതത്തിലാണ് ഷഹാന ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവതിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച്‌ മര്‍ദ്ദനമേറ്റിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും വീട്ടുകാര്‍ പുറത്തുവിട്ടു. ഈ ദൃശ്യങ്ങളടക്കമാണ് പൊലീസില്‍ പരാതി നല്‍കിയത്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു