×

കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം; കണ്ടത് വഴിയാത്രക്കാര്‍

google news
download - 2024-01-14T171616.305

കോഴിക്കോട്:  സരോവരം പാര്‍ക്കിനു സമീപം കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കമിഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കനാലിന് നടുവിലൂടെ ഒഴുകിപ്പോകുന്ന നിലയില്‍ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നടക്കാവ് പൊലീസും ബീച്ച് ഫയര്‍ സ്റ്റേഷന്‍ യൂണിറ്റും എത്തി മൃതദേഹം പുറത്തെടുത്തു.

50 വയസ്സു തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണു കണ്ടെത്തിയത്. മൃതദേഹം ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്തും. ഇന്നലെ വെള്ളത്തില്‍ വീണതാകാമെന്നും വേലിയേറ്റ സമയത്ത് അരയിടത്തു പാലം ഭാഗത്തുനിന്ന് ഒഴുകി വന്നതാകാമെന്നും നടക്കാവ് പൊലീസ് പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags