×

കളമശ്ശേരിയില്‍ സി​ഗ്നൽ തെറ്റിച്ച് അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

google news
acc

കൊച്ചി: കളമശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇടുക്കി സ്വദേശി സല്‍മാന്‍ അസീസ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന കാർ സി​ഗ്നൽ തെറ്റിച്ചെത്തി സല്‍മാന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സല്‍മാന്‍ റോഡിലേക്ക് തെറിച്ചുവീണു.

നിയന്ത്രണം വിട്ട കാർ പ്രധാന റോഡില്‍ നിന്നും മാറി മറ്റൊരു സ്‌കൂട്ടറിൽ ഇടിച്ചുമറിഞ്ഞു. കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ