തിരുവല്ല: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. കുറ്റൂർ വാഴയിൽ വീട്ടിൽ പരേതനായ രാജശേഖരന്റെ മകൻ വി.ആർ. ശ്യാംകുമാർ (ഉണ്ണി-34) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് കുറ്റൂർ അമ്മായിമുക്കിന് സമീപമായിരുന്നു അപകടം.
അമ്മ ശാന്തകുമാരിയുമായി ബൈക്കിൽ റേഷൻ കടയിലേക്ക് പോകവേ എതിർദിശയിൽനിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ നിലയിൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്യാംകുമാർ ഞായറാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്.
കോഴിക്കോട് സ്വകാര്യ ബസ്സുകൾക്ക് ഇടയിൽ പെട്ട് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം
വി.ആർ രാജലക്ഷ്മിയാണ് സഹോദരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം