സി​ക്ക വൈ​റ​സി​ന് പു​റ​മേ ഡെ​ങ്കി​പ്പ​നി​ക്കും സാധ്യത; എ​ല്ലാ ജില്ലകളിലും ജാ​ഗ്ര​ത പാ​ലി​ക്കണം: ആരോഗ്യ മന്ത്രി

veena

തിരുവനന്തപുരം: സിക വൈറസ് ബാധിച്ച്‌ സംസ്ഥാനത്ത് എട്ടു പേര്‍ ചികിത്സയില്‍ തുടരുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആകെ 23 പേര്‍ക്കാണ് സിക ബാധിച്ചത്. സംസ്ഥാനത്ത് സികയ്ക്കൊപ്പം ഡെങ്കിപ്പനി വ്യാപനത്തിനും സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി.

സി​ക്ക വൈ​റ​സ് പ്ര​തി​രോ​ധ​ത്തി​ന് ആ​രോ​ഗ്യ വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും ഏ​കോ​പി​പ്പി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ തീ​രു​മാ​ന​മാ​യി. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍, ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ത്ര​മ​ല്ല സം​സ്ഥാ​ന​ത്ത് എ​ല്ലാ​യി​ട​ത്തും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മ​ന്ത്രി​മാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സി​ക്ക വൈ​റ​സി​ന് പു​റ​മേ ഡെ​ങ്കി​പ്പ​നി​യും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​രു വ​കു​പ്പു​ക​ളു​ടേ​യും യോ​ഗം വി​ളി​ച്ച​തെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തെ​ങ്കി​ലും എ​ല്ലാ ജി​ല്ല​ക​ളും ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്. കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ഫോ​ഗിം​ഗ് എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ല്‍​ക​ണം. ഇ​തി​നു​ള്ള മ​രു​ന്നു​ക​ള്‍ ആ​ശു​പ​ത്രി​ക​ള്‍ വ​ഴി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്.

സിക വൈറസിനെ പോലെ ഡെങ്കിപ്പനിയും ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. വീടുകളുടേയും, സ്ഥാപനങ്ങളുടേയും പരിസരങ്ങളില്‍ കൊതുക് വളരുന്ന സാഹചര്യമുണ്ടാകരുത്. ഒരു തുള്ളി വെള്ളം പോലും കെട്ടി നില്‍ക്കുന്ന അവസ്ഥയുണ്ടാകരുത്. വീട്ടിനകത്തും കൊതുക് വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും സ്വയം പങ്കാളിത്തം ഉറപ്പുവരുത്തണം.
സിക വൈറസിനെതിരെ ഭയമല്ല ജാഗ്രതയാണ് വേണ്ടത്. സംസ്ഥാനമാകെ സിക വൈറസിനെതിരെ ജാഗ്രത പുലര്‍ത്തണം. തിരുവനന്തപുരം ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൊതുക് നശീകരണത്തിന് ശക്തമായ ഇടപെടലുകള്‍ നടത്തണം.


രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത​യു​ള്ള ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളു​ടെ വി​വ​രം ഡി​എം​ഒ​മാ​ര്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന​താ​ണ്. അ​ത​നു​സ​രി​ച്ച്‌ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കേ​ണ്ട​താ​ണ്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യും ആ​രോ​ഗ്യ വ​കു​പ്പ് ന​ല്‍​കു​ന്ന​താ​ണെ​ന്നും വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.