മുന്നിൽ നിന്ന പ്രവർത്തകന്റെ തലയിൽ ചീമുട്ട; ന​ഗരസഭയിലേക്ക് യുഡിഎഫ് പ്രവർത്തകരുടെ ചീമുട്ടയേറ്

tvm corporation
 

തിരുവനന്തപുരം നഗരസഭയിൽ  യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ സമരം നടക്കുന്നതിനിടയിൽ യുഡിഎഫ് പ്രവർത്തകർ ന​ഗരസഭ കെട്ടിടത്തിന് നേരെ ചീമുട്ടയെറി‍ഞ്ഞു. ഉന്നം തെറ്റിയ ചീമുട്ട മുന്നിൽ നിന്ന് പ്രവർത്തകന്റെ തലയിൽ വീണു.ശരീരത്തിൽ വീണ ചീമുട്ടയുടെ അവശിഷ്ടങ്ങൾ തുടച്ചു കളഞ്ഞ ശേഷമാണ് പ്രവർത്തകൻ മടങ്ങിയത്

അതേസമയം, കത്ത് വിവാദത്തിന്റെ പേരില്‍ രാജിവയ്ക്കില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി . കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തോളം കാലം രാജിവയ്ക്കില്ലെന്നും  ഇല്ലാത്ത കാര്യത്തിനാണ് തന്നെ ക്രൂശിക്കുന്നതെന്നും ആര്യ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നും അറിയാതെയല്ല പരാതി നല്‍കിയത്. ക്രൈംബ്രാഞ്ചിനോട് എല്ലാം പറഞ്ഞിട്ടുണ്ട്. കോടതി പറയുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് മേയര്‍ വ്യക്തമാക്കി.