തിരുവനന്തപുരം നഗരസഭയിൽ യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ സമരം നടക്കുന്നതിനിടയിൽ യുഡിഎഫ് പ്രവർത്തകർ നഗരസഭ കെട്ടിടത്തിന് നേരെ ചീമുട്ടയെറിഞ്ഞു. ഉന്നം തെറ്റിയ ചീമുട്ട മുന്നിൽ നിന്ന് പ്രവർത്തകന്റെ തലയിൽ വീണു.ശരീരത്തിൽ വീണ ചീമുട്ടയുടെ അവശിഷ്ടങ്ങൾ തുടച്ചു കളഞ്ഞ ശേഷമാണ് പ്രവർത്തകൻ മടങ്ങിയത്
അതേസമയം, കത്ത് വിവാദത്തിന്റെ പേരില്‍ രാജിവയ്ക്കില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി . കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തോളം കാലം രാജിവയ്ക്കില്ലെന്നും ഇല്ലാത്ത കാര്യത്തിനാണ് തന്നെ ക്രൂശിക്കുന്നതെന്നും ആര്യ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നും അറിയാതെയല്ല പരാതി നല്‍കിയത്. ക്രൈംബ്രാഞ്ചിനോട് എല്ലാം പറഞ്ഞിട്ടുണ്ട്. കോടതി പറയുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് മേയര്‍ വ്യക്തമാക്കി.