മാരകമായ മയക്കുമരുന്നുമായി നാല് യുവാക്കൾ പൊലീസിന്റെ പിടിയിലായി

xx

ബാലുശ്ശേരി: മാരകമായ മയക്കുമരുന്നുമായി നാല് യുവാക്കൾ പൊലീസിന്റെ പിടിയിലായി. ബാലുശ്ശേരി അമരാപുരിയിൽ വച്ചാണ് എം.ഡി.എം.എ എന്ന രാസലഹരി മരുന്നുമായി നാല് പേരെ ബാലുശ്ശേരി പൊലീസി പിടികൂടിയത്.

കരിയാത്തൻകാവ് തിയ്യക്കണ്ടി ആകാശ് (23), നന്മണ്ട ഏഴുകുളം കാഞ്ഞാവിൽതാഴം ഷാജൻ ലാൽ (23), നന്മണ്ട താനോത്ത് അനന്ദു (23), കിനാലൂർ കൊട്ടാരത്തിൽ വിപിൻരാജ് (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 16 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ബാലുശ്ശേരി എസ്.ഐ പി.റഫീഖും സംഘവുമാണ് ഇവരെ പിടിച്ചത്. ബാലുശ്ശേരി മേഖലയിലെ പ്രധാന ലഹരി മരുന്ന് വിതരണക്കാരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.