തിരുവനന്തപുരം: ബ്രോക്കർ ഫീസ് ചോദിച്ചതിന് ബ്രോക്കറുടെ തലയടിച്ചു പൊട്ടിച്ച സംഭവത്തിൽ സഹോദരങ്ങൾ പിടിയിൽ. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. വധശ്രമ കേസിൽ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അരിവാളം സ്വദേശികളായ ഷക്കീര്‍, റിബായത്ത്, നാസ് എന്നിവരാണ് പിടിയിലായത്.
also read.. ഓഗസ്റ്റിൽ റെക്കോർഡ് മഴക്കുറവ്, ഇനിയും പെയ്തില്ലെങ്കിൽ പാടുപെടും; അടുത്ത രണ്ടാഴ്ചത്തെ മഴ എങ്ങനെ
റിബായത്തിന്റെ മകന്റെ കല്യാണം നടത്തിയത് റീസലായിരുന്നു. കല്യാണത്തിന് ബ്രോക്കറായിരുന്ന റീസൽ ബ്രോക്കർ ഫീ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് നൽകാൻ സഹോദരങ്ങളായ ഷക്കീർ, റിബായത്ത്, നാസ് എന്നിവർ തയ്യാറായില്ല. തുടർന്ന് റീസലിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ബ്രോക്കർ ഫീസ് നൽകാത്തത് റീസർ ചോദ്യം ചെയ്തതിൽ പ്രകോപിതരായി ഞായറാഴ്ച്ചയാണ് റീസലിനെ റോഡിലിട്ട് മർദിച്ചത്. ആക്രമണത്തിൽ റീസലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് റീസലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം