തിരുവനന്തപുരം: ഇടപ്പഴഞ്ഞി മസ്ജിദുൽ ഇജാബയിൽ നബിദിനം വിപുലമായ കലാപരിപാടികളോടെ ആഘോഷിച്ചു. മദ്രസ വിദ്യാർത്ഥികൾക്കുള്ള കലാപരിപാടികളുടെ സമ്മാന വിതരണത്തിനൊപ്പം മുഹമ്മദ് നബിയുടെ 1498 മത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകളിൽ പ്രമുഖ വ്യക്തികളെയും അനുമോദിച്ചു. മസ്ജിദുൽ ഇജാബ അങ്കണത്തിൽ നടന്ന സമ്മേളനം അഡ്വക്കേറ്റ് അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. മുൻ ഡിഐജി ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഇജാബ ചെയർമാൻ ഹാഫിസ് പി.എച്ച് അബ്ദുൽ ഗഫാർ മൗലവി അധ്യക്ഷത വഹിച്ചു.
READ ALSO…..ലോക ടൂറിസം ദിനത്തിൽ: വൈസ് മെൻസ് ഇന്റർനാഷണൽ, ഡിസ്ട്രിക്ട് 4 ബൈക്ക് റാലി സംഘടിപ്പിച്ചു
കേരള ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വക്കേറ്റ് എ. റഷീദ്, ന്യൂനപക്ഷ കമ്മീഷൻ മെമ്പർ സൈഫുദ്ദീൻ ഹാജി, സാജിദ് മന്നാനി എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
മദ്രസയിലെ കലാ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണം പാളയം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഷൈഖ് ഹുസൈൻ സബീബ്, മുസ്ലിം അസോസിയേഷൻ എൻജിനീയറിങ് കോളേജ് ഡയറക്ടർ പ്രൊഫ.ഉമർ ഷിഹാബ്, നിസാർ അബ്ദുൾ ലത്തീഫ് പട്ടം, പാളയം മുസ്ലിം ജമാഅത്ത് സെറിമണി സെക്രട്ടറി സുൽഫിക്കർ. ഇ എന്നിവർ നിർവഹിച്ചു.ഇജാബ വൈസ് ചെയർമാൻ നഹാസ് നന്ദി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം