×

ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റും അണ്ടര്‍ 19 ഓപ്പണ്‍ & ഗേള്‍സ് സെലക്ഷന്‍ ചാംപ്യന്‍ഷിപ്പും ഫെബ്രുവരി 18ന്

google news
.

തിരുവനന്തപുരം: ചെസ്സ് കളിയിലൂടെ പ്രധാനമായും വിദ്യാര്‍ഥികളില്‍  താല്പര്യം സൃഷ്ടിക്കുക അത് വഴി അവരില്‍ മികച്ച പ്രശ്ന പരിഹാര- വിശകലന പാടവം ആര്‍ജിച്ചെടുക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റും അണ്ടര്‍ 19 ഓപ്പണ്‍ & ഗേള്‍സ് സെലക്ഷന്‍ ചാംപ്യന്‍ഷിപ്പും ഫെബ്രുവരി 18ന് നടക്കും.

കഴക്കൂട്ടം കിന്‍ഫ്രപാര്‍ക്കിലെ  അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വച്ച് നടക്കുന്ന പരിപാടി കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അസാപ് കേരള, കാനറാ ബാങ്ക്, തിരുവനന്തപുരം ചെസ്സ് അസോസിയേഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് നടക്കുന്നത്.

ഓപ്പണ്‍ ടൂര്‍ണമെന്റ്, അണ്ടര്‍ 19 ഓപ്പണ്‍ ടൂര്‍ണമെന്റ്, അണ്ടര്‍ 19 ഗേള്‍സ് ടൂര്‍ണമെന്റ്  തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം നടക്കുക. മത്സര വിജയികള്‍ക്ക് 75,000 രൂപ സമ്മാനത്തുകയായി ലഭിക്കും.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍  https://connect.asapkerala.gov.in/events/10738 എന്ന ലിങ്കില്‍ സന്ദര്‍ശിക്കുകയോ QR കോഡ് സ്‌കാന്‍ ചെയ്യുകയോ ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400890982.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക