×

ശിവരാമന്‍റെ ആത്മഹത്യ; പി എഫ് അധികാരിയ്ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ പട്ടം പി.എഫ് ഓഫീസ് ഉപരോധിച്ചു

google news
PF Pensioners Association blockaded Pattam PF office demanding a case of murder against PF official
തിരുവനന്തപുരം: അർഹതപ്പെട്ട പി എഫ് ആനുകൂല്യം 10 വർഷമായി ലഭിക്കാതെ മനംനൊന്ത് ആത്മഹത്യ ചെയ്ത ശിവരാമൻ്റെ മരണത്തിനുത്തരവാദികളായ പി എഫ് അധികാരിയ്ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ പട്ടം പി.എഫ് ഓഫീസ് ഉപരോധിച്ച് പ്രതിഷേധിച്ചു.

 

ഉപരോധത്തിനു ശേഷം രാജ്യവ്യാപകമായി ജനുവരി 31 മുതൽ പി.എഫ് റീജിയണൽ ഓഫീസുകൾക്ക് മുന്നിൽ ആരംഭിച്ച റിലേ ധർണ്ണ നടന്നു.
 പി.എഫ് മിനിമം പെൻഷൻ വർധനവിൽ കേന്ദ്ര സർക്കാർ വർഷങ്ങളായി തുടരുന്ന അവഗണനയ്ക്കെതിരെ തിരുവനന്തപുരം ഓഫീസിന് മുന്നിൽ നടന്ന ധർണ ഐ.എന്‍.ടി.യു.സി നേതാവ് പാലോട് രവി ഉദ്ഘാടനം ചെയ്തു. 


ജില്ല പ്രസിഡൻ്റ് എം. ചന്ദ്രബോസ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡി മോഹനൻ, സംസ്ഥാന ഭാരവാഹികളായ എന്‍. തങ്കച്ചൻ, പിജി രാജേന്ദ്രൻ, എം രാജശേഖരൻ നായർ എന്നിവർക്ക് പുറമേ സിനിമാ സംവിധായകൻ ബാലു കിരിയത്ത്, മുൻ വാർത്താ അവതാരക മായ ശ്രീകുമാർ എന്നിവർഅഭിവാദ്യം ചെയ്തു.നടൻ ജഗദീഷിൻ്റെ സഹോദരൻ സുരേഷിൻ്റെ ഗാനാലാപന ശേഷം പട്ടിണി കഞ്ഞിയും കുടിച്ച ശേഷം ഇന്നത്തെ സത്യഗ്രഹം അവസാനിച്ചു. നാളെ സത്യാഗ്രഹം സി.ഐ.ടി.യു നേതാവ് ആറ്റിങ്ങൽ രാമു ഉദ്ഘാടനം ചെയ്യും.

Read more: മാസപ്പടിക്കേസ്; എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം; എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍

Read more: തന്റെ എല്ലാ പരിപാടികളും രാഷ്ട്രപതി ഭവന്റെ അനുമതിയോടെ; ഓണത്തിനു പോലും ക്ഷണിക്കാത്തവരാണ് പരാതി ഉന്നയിക്കുന്നത്; ഗവര്‍ണര്‍

Read more: യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്നത് വൻ അഴിമതി; ധവളപത്രം ലോക്സഭയില്‍ വച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍

Read more: കേന്ദ്രത്തിൻ്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ എടുത്തുകാട്ടി കോൺഗ്രസ്സ് കരിമ്പത്രിക പുറത്തിറക്കി

Read more: ബാഗ്ദാദിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു