ടെക്കികളുടെ കുട്ടികള്‍ക്കായി കളിമുറ്റം അവധിക്കാല പരിപാടി

google news
ടെക്കികളുടെ കുട്ടികള്‍ക്കായി കളിമുറ്റം അവധിക്കാല പരിപാടി

തിരുവനന്തപുരം; ടെക്കികളുടെ കുട്ടികള്‍ക്കായി ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന കളിമുറ്റം 2023 അവധിക്കാല പരിപാടി മെയ് 28ന് രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലുവരെ നടക്കും. ടെക്‌നോപാര്‍ക്ക് ക്ലബ്ബില്‍ നടക്കുന്ന പരിപാടിയില്‍ മൂന്ന് തലങ്ങളിലായി രണ്ടു ഭാഷകളിലായാണ് മത്സരങ്ങള്‍ നടക്കുക. പ്രീ സ്‌കൂള്‍, ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ക്കായി മെയ് 27ന് വൈകിട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം.

പ്രീ സ്‌കൂള്‍ വിഭാഗത്തില്‍ നഴ്‌സറി റൈംസ്, കഥ പറച്ചില്‍, കളറിങ്ങ്, അടിക്കുറിപ്പ് മത്സരങ്ങളും എല്‍.പി, യു.പി വിഭാഗങ്ങള്‍ക്ക് പദ്യം ചൊല്ലല്‍ (ഇംഗ്ലീഷ്, മലയാളം), പെയിന്റിങ്ങ്, പെന്‍സില്‍ ഡ്രോയിങ്ങ് മത്സരങ്ങളുമാണ് നടക്കുന്നത്. രജിസ്‌ട്രേഷന്: https://forms.gle/7gGvsXUmaMvNidKb7. കൂടുതല്‍ വിവരങ്ങള്‍ക്ക്: അഞ്ജു ഡേവിഡ് (ജനറല്‍  കണ്‍വീനര്‍, പ്രതിധ്വനി കളിമുറ്റം2023) - 9633542419, സുജിത സുകുമാരന്‍ (ജോയിന്റ് കണ്‍വീനര്‍, പ്രതിധ്വനി കളിമുറ്റം 2023) - 8089289944.

Tags