ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ കുട്ടികൾക്കായി പ്രതിധ്വനിയുടെ "കളിമുറ്റം-2023"

google news
ടെക്കികളുടെ കുട്ടികള്‍ക്കായി കളിമുറ്റം അവധിക്കാല പരിപാടി

കുട്ടികളെ വരവേൽക്കാൻ ടെക്നോപാർക്കിൽ പ്രതിധ്വനിയുടെ കളിമുറ്റം - 2023. പ്രതിധ്വനി 
ഐ ടി ജീവനക്കാരുടെ കുട്ടികൾക്കായി ഒരുക്കുന്ന കളിതമാശകൾ നിറഞ്ഞ, അവരുടെ സാഹിത്യാഭിരുചികളെയും സർഗ്ഗത്മകതയെയും പ്രോത്സാഹിപ്പിക്കുന്ന  അവധിക്കാല പരിപാടിയാണ്  - കളിമുറ്റം. 
ഈ അവധിക്കാല ക്യാംപ് ഞായറാഴ്ച്ച,  2023 മേയ് 28ന് ടെക്നോപാർക്ക് ക്യാമ്പസിനകത്തുള്ള ടെക്നോപാർക് ക്ലബ്ബിൽവച്ചു നടത്തുന്നു. വിവിധ കളികളും മത്സരങ്ങളും, കുട്ടികൾക്കായി പ്രത്യേകം മാജിക് ഷോയും കളിമുറ്റത്തിൽ ഉണ്ടാകും. പ്രശസ്ത നടൻ ശ്രീ പ്രേംകുമാർ വൈകുന്നേരം 3:30 നു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. 
3 തലങ്ങളിൽ ,2 ഭാഷകളിൽ  (മലയാളം,ഇംഗ്ലീഷ്)   ആയിട്ടാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്.
പ്രീ  – സ്കൂൾ  – Below 1st Std
ലോവർ പ്രൈമറി  – 1st to 4th Std
അപ്പർ  പ്രൈമറി  – 5th to 7th Std
വിവിധ മത്സരങ്ങൾ :
Pre School:-
Nursery Rhymes, Story Telling - 
Colouring
Caption writing 
LP & UP:
Recitation(Eng&Mal)
Painting, 
Pencil Drawing.
സമയം - 9.00 AM - 4.00 PM
താഴെ കാണുന്ന ലിങ്കിൽ ജീവനക്കാർക്ക് അവരുടെ കുട്ടികൾക്കായി രജിസ്റ്റർ ചെയ്യാം. 
https://forms.gle/7gGvsXUmaMvNidKb7
സ്പോട്ട്  രജിസ്‌ട്രേഷനും ഉണ്ടാകും. 
കൂടുതൽ വിവരങ്ങൾക്ക്
അഞ്ജു ഡേവിഡ് : 9633542419
(ജനറൽ  കണ്വീനർ, പ്രതിധ്വനി കളിമുറ്റം 2023)
സുജിത സുകുമാരൻ: 8089289944
(ജോയിന്റ് കൺവീനർ, പ്രതിധ്വനി കളിമുറ്റം 2023)

Tags