തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണ് രോഗിക്ക് പരിക്കേറ്റ സംഭവത്തിൽ ഒരു നടപടിയും എടുക്കാതെ ആരോഗ്യ വകുപ്പ്.
also read.. മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെയുള്ള കല്ലേറ്; ഒരാൾ അറസ്റ്റില്‍
സ്ട്രച്ചറിൽ നിന്നും രോഗി വീണിട്ടില്ലെന്ന നിലപാടിലാണ് ജില്ലാ ആശുപത്രി അധികൃതർ. അതേസമയം, നെഞ്ചുവേദനയ്ക്കൊപ്പം നടു ഇടിച്ച് വീഴുകയും ചെയ്തതോടെ വിദഗ്ധ പരിശോധനയ്ക്കായി ഭാര്യയെയും കൊണ്ട് സ്വകാര്യ ആശുപത്രികൾ കയറി ഇറങ്ങുകയാണ് ഭർത്താവ് സുനിൽ.
കഴിഞ്ഞ ദിവസം രാത്രി പൊടുന്നനെ നെഞ്ചുവേദന വന്നതോടെ ലാലിയെയും കൊണ്ട് ജില്ലാ ആശുപത്രിയിലേക്ക് പായുകയായിരുന്നു പനവൂർ മാങ്കുഴി സ്വദേശി സുനിൽ. ഭാര്യയെ താങ്ങിയെടുത്ത് സ്ട്രച്ചറിൽ കിടത്തിയതേ ഓർമ്മയുള്ളു, സ്ട്രച്ചർ തകർന്ന് ലാലി താഴേ വീഴുകയായിരുന്നുവെന്ന് സുനിൽ പറയുന്നു.
നട്ടെല്ലിന് ക്ഷതം സംഭവിച്ച് 6 മാസത്തോളം ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടിയ ലാലിക്ക് ഈ വീഴ്ച കൂടുതൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കി. നെഞ്ചുവേദനയ്ക്കൊപ്പം നടു ഇടിച്ച് വീഴുകയും ചെയ്തതോടെ വിദഗ്ധ പരിശോധനയ്ക്കായി ലാലിയെയും കൊണ്ട് സ്വകാര്യ ആശുപത്രികൾ കയറി ഇറങ്ങുകയാണ് ഭർത്താവ് സുനിൽ. അതേസമയം, സ്ട്രച്ചറിൽ നിന്ന് രോഗി വീണിട്ടില്ലെന്ന നിലപാടിലാണ് ജില്ലാ ആശുപത്രി അധികൃതർ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം