×

കാട്ടാക്കട മലയിന്‍കീഴില്‍ മൂന്നു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി

google news
sdd
തിരുവനന്തപുരം കാട്ടാക്കട മലയിന്‍കീഴില്‍ മൂന്നു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. അന്തിയൂര്‍ക്കോണം ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളില്‍ പഠിക്കുന്ന 12 വയസുള്ള വിദ്യാര്‍ത്ഥികളെയാണ് കാണതായത്. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ടു വന്നതിനുശേഷമാണ് വിദ്യാര്‍ഥികളെ കാണാതായത്. ഇവര്‍ ഉറ്റ സുഹ്യത്തുക്കളാണ്.


അന്തിയൂര്‍ക്കോണം സ്വദേശികളായ അശ്വിന്‍, നിഖില്‍, അരുണ്‍ ബാബു എന്നീ വിദ്യാര്‍ത്ഥികളെ കാണാനില്ലെന്നാണ് പരാതി. കുട്ടികൾ അന്തിയൂർക്കോണത്ത് നിന്ന് ബസിൽ കയറുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഇവര്‍ ഇന്നലെ വൈകുന്നേരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയതായി വിവരമുണ്ട്. കുട്ടികള്‍ വിനോദയാത്രയ്ക്ക് പോയതെന്നാണ് സംശയം. 

സംഭവത്തിൽ മാറനെല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read more :

1. 4 ലക്ഷത്തിലധികം ഇലക്ട്രിക് ത്രീ-വീലറുകളുടെ വില്പനയുമായി മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് ഇന്ത്യയില്‍ ഒന്നാമത്

പുതിയ കിയ സെൽറ്റോസിൻ്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു.

. കാര്‍ ഹോസ്റ്റിങ് രംഗത്തെ പുനര്‍നിര്‍വചിക്കാന്‍ കാര്‍സ്24-സൂം കാര്‍ സഹകരണം

രാജ്യത്ത് വൈദ്യുതവാഹനങ്ങളുടെ വില്പനയിൽ 49.25 ശതമാനം വര്‍ധനവ്

നിരത്തുകളിൽ ചീറിപ്പായാൻ പുത്തൻ EV9 ഉടനെത്തുമെന്ന് കിയ