ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
കുറ്റകൃത്യങ്ങളും ദുരന്തങ്ങളും നടന്നതിനു ശേഷം ഇടപെടുന്നതിനു പകരം അവ നടക്കുന്നത് തടയാന്‍ ജാഗ്രതാ സമിതികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നതിലൂടെ സാധിക്കും. വനിതാ കമ്മിഷന് സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടില്‍ വരെ എത്തിച്ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ജാഗ്രതാ സമിതികള്‍ ഉപയോഗപ്പെടുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് സംസ്ഥാനത്തുടനീളം ജാഗ്രതാ സമിതി പരിശീലനം കമ്മിഷന്‍ നടത്തുന്നതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ അധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, പാലോട് എസ്എച്ച്ഒ പി. ഷാജിമോന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ മേഘ്ന എസ് മുരളി പരിശീലന ക്ലാസ് നയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം