×

അപ്രന്റിസ് മേള 12-ന്

google news
.

ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ നൈപുണി വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴില്‍ നൈപുണി വകുപ്പും ചേര്‍ന്ന് അപ്രന്റിസ് മേള 2024 സംഘടിപ്പിക്കുന്നു. ഫെബ്രുവരി 12-ന് രാവിലെ 10 മുതല്‍ ജൂബിലി മെമ്മോറിയല്‍ പ്രൈവറ്റ് ഐ.ടി.ഐയിലാണ് മേള. രജിസ്‌ട്രേഷന്‍ രാവിലെ 9.30-ന് ആരംഭിക്കും. ജില്ലയിലെ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാനും മേളയില്‍ അവസരമുണ്ടാകും.

എഞ്ചിനീയര്‍, നോണ്‍ എഞ്ചിനീയറിംഗ്, ട്രേഡുകളില്‍ ഐ.ടി.ഐ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ, ആധാര്‍ എന്നിവ സഹിതം ഹാജരാവുക. വിവരങ്ങള്‍ക്ക്: 0477 2230124

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക