×

ദാക്ഷായണി വേലായുധന്‍ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

google news
.

ആലപ്പുഴ: സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവല്‍കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് നല്‍കുന്ന ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം പ്രവര്‍ത്തന മേഖല സംബന്ധിച്ച വിവരണം, ചിത്രങ്ങള്‍ (പുസ്തകം, സി.ഡി.കള്‍, ഫോട്ടോകള്‍, പത്രക്കുറിപ്പുകള്‍) നോമിനേഷന്‍ എന്നിവ സഹിതം ഫെബ്രുവരി 15-ന് ജില്ല വനിത ശിശു വികസന ഓഫീസില്‍ നല്‍കണം.  

അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍: അപേക്ഷക ജീവിച്ചിരിക്കുന്ന ആളായിരിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കണം.

പ്രവര്‍ത്തനങ്ങള്‍ സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവല്‍കൃതരുടെ ഉന്നമനത്തിനും പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാര്‍ജിച്ച വനിതകള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളിലെ വനിതകള്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. അവസാന തീയതിക്ക് ശേഷവും നിശ്ചിത മാതൃകയിലല്ലാതെയും ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. വിവരങ്ങള്‍ക്ക്: 0477 2960147

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags