×

ഭരണിക്കാവ് ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

google news
.

ആലപ്പുഴ: ഭിന്നശേഷി വ്യക്തികളുടെ സര്‍ഗാവിഷ്‌കാരങ്ങള്‍ക്ക് പൊതുവേദിയൊരുക്കി ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്. 'ആരവം'  എന്ന പേരില്‍ സംഘടിപ്പിച്ച കലോത്സവം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി മേഖലയിലെ കുട്ടികളുടെ കലാപരിപാടികള്‍, ഭിന്നശേഷി പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ചു.

സംസ്ഥാന ബഡ്സ് ഫെസ്റ്റ് കലോത്സവത്തില്‍ എംബോസ്സ് പെയിന്റിംഗില്‍ ഒന്നാം സ്ഥാനം നേടിയ ദീപരാജന്‍, മിമിക്രി മല്‍സരത്തിനായി തിരെഞ്ഞെടുക്കപ്പെട്ട ലാവണ്യവിജയന്‍ എന്നിവരെ ആദരിച്ചു. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ അധ്യക്ഷയായി. മാസ്റ്റര്‍ യാസീന്‍ മുഖ്യതിഥിയായി. ജില്ല പഞ്ചായത്തംഗം നികേഷ് തമ്പി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.എം. ഹാഷിര്‍, വൈസ് പ്രസിഡന്റ് സുരേഷ് പി. മാത്യു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.ശശിധരന്‍ നായര്‍, വി. ചെല്ലമ്മ, നിഷാ സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്യാമളാദേവി, സുരേഷ് തോമസ് നൈനാന്‍, വാര്‍ഡ് മെമ്പര്‍ എ.തമ്പി, കെ.ആര്‍. ഷൈജു, മുംബൈ ഐ.ടി.എം യൂണിവേഴ്സിറ്റി മുന്‍ രജിസ്ട്രാര്‍ പ്രൊ.പറമ്പില്‍ ജയകുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉണ്ണികൃഷ്ണപിള്ള, ഭരണിക്കാവ് സി.ഡി.പി.ഒ കെ.ടി ഷീബ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ. കവിത, ബി.ആര്‍.സി അധ്യാപിക ഷിബിമോള്‍, പ്രിയ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

Tags