×

ഗ്രോത്ത് പള്‍സ് സംരംഭക പരിശീലനം

google news
.

ആലപ്പുഴ: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 20 മുതല്‍ 24 വരെ കളമശ്ശേരി കെ.ഐ.ഇ.ഡി. ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ചുവര്‍ഷത്തില്‍ താഴെ പ്രവൃത്തിപരിചയമുള്ള സംരംഭകര്‍ക്ക് പങ്കെടുക്കാം.

മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, ജി.എസ്.ടി., ടാക്സേഷന്‍, ഓപ്പറേഷന്‍ എക്സലന്‍സ്, സെയില്‍സ് പ്രോസസ്, ടീം മാനേജ്മെന്റ് തുടങ്ങി നിരവധി വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ http://kied.info/training-calender/ എന്ന വെബ്സൈറ്റ് മുഖേന ഫെബ്രുവരി 15-ന് മുന്‍പായി അപേക്ഷ നല്‍കുക.

വിവരങ്ങള്‍ക്ക്: 0484 2532890, 2550322/7012376994.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 

Tags