×

തൊഴില്‍മേള 24-ന്

google news
.

ആലപ്പുഴ: കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍മേള 'കരിയര്‍ എക്‌സ്‌പോ 2024' സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 പകല്‍ ഒമ്പത് മണി മുതല്‍ എറണാകുളം തൃപ്പൂണിത്തുറ ഗവ. ആര്‍ട്സ് കോളേജിലാണ് മേള. എറണാകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയില്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. 

നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. പുതുമുഖങ്ങള്‍ക്കും തൊഴില്‍ പരിചയമുള്ളവര്‍ക്കും പങ്കെടുക്കാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും യുവജന കമ്മീഷന്റെ ksyc.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2308630, 7907565474

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക