×

കാരിക്കല്‍ പാലം - മോട്ടോര്‍തറ റോഡ് ഗതാഗതത്തിനായി തുറന്നു

google news
.

ആലപ്പുഴ: റീബിള്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 10-ാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തിയാ്ക്കിയ കാരിക്കല്‍ പാലം - മോട്ടോര്‍തറ റോഡ് എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

236 മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ വീതിയിലും ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തിലാണ് നിര്‍മ്മാണം. റോഡിന്റെ ഇരുഭാഗവും കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിട്ടുണ്ട്. 20 ലക്ഷം രൂപയാണ് ചെലവ്. കാരിക്കല്‍ പാലത്തിന് സമീപം ചേര്‍ന്ന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ പ്രജിത്ത് കാരിക്കല്‍, ലേഖമോള്‍ സനില്‍, അംഗം യു.എം. കബീര്‍, എ. അഫ്‌സത്ത്, അസിസ്റ്റന്റ് എഞ്ചിനീയര്‍ സ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക