95% ന് മുകളിൽ സ്കോർ നേടുന്നതിൽ സിബിഎസ്ഇ ശരാശരിയേക്കാൾ 10 മടങ്ങ് മികവിൽ ലീഡ് സൂപ്പർ 100 വിദ്യാർത്ഥികൾ

google news
LEAD Super 100 students

ആലപ്പുഴ  : രാജ്യത്തെ ഏറ്റവും വലിയ സ്കൂള്‍ എഡ്ടെക് കമ്പനിയായ ലീഡിന്‍റെ 2023 പത്താം ക്ലാസ്  ബാച്ച്, സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളില്‍ മികച്ച നേട്ടം കൈവരിച്ചു. ലീഡ് സൂപ്പര്‍ 100 പ്രോഗ്രാമില്‍പ്പെട്ട 20 ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ 95 ശതമാനത്തിലധികം സ്കോര്‍ നേടി അവരവരുടെ സ്കൂളുകള്‍ക്ക് മികച്ച നേട്ടം നേടിക്കൊടുത്തു. രാജ്യത്തെ ഇടത്തരം, ചെറുകിട നഗരങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്രത്യേകം തയാറാക്കിയിട്ടുള്ള കോച്ചിംഗ്, മെന്‍ററിംഗ് പദ്ധതിയാണ് ലീഡ് സൂപ്പര്‍ 100 പ്രോഗ്രാം. സാധാരണ സിബിഎസ്ഇ  സ്കൂളുകളില്‍ ഈ നേട്ടം കൈവരിക്കുന്നത് രണ്ട്  ശതമാനം വിദ്യാര്‍ത്ഥികളാണ്. ലീഡ് പാര്‍ട്ണര്‍ സ്കൂളിലെ 92 വിദ്യാര്‍ഥികള്‍ 90 ശതമാനത്തിലധികം മാര്‍ക്ക് സ്കോര്‍ ചെയ്തിട്ടുണ്ട്.


 

കേരളത്തിലെ ലീഡ് പാര്‍ട്ണര്‍ സ്കൂളായ പുതിയവിള ജനശക്തി സ്കൂളിലെ ഡി ചൈതന്യ 95.4 ശതമാനവും എസ് അമൃതവര്‍ഷിനി,  സൂര്യഗായത്രി എന്നിവര്‍ 95 ശതമാനവും വീതം സ്കോര്‍ ചെയ്തു.

 

" ശരിയായ സ്കൂള്‍ എഡ്ടെക് സംവിധാനത്തിലൂടെ ഇന്ത്യയിലെ ചെറുപട്ടണങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും മെട്രോകളിലേയും വന്‍ നഗരങ്ങളിലേയും സമപ്രായക്കാര്‍ക്ക് തുല്യമായി അക്കാദമിക് മികവ് കൈവരിക്കാന്‍ കഴിയുമെന്ന്, ഈ വിദ്യാര്‍ത്ഥികളുടെ വിജയം ഉറപ്പിക്കുന്നു  അവരുടെ അവിശ്വസനീയമായ നേട്ടങ്ങളില്‍ ചെറിയ പങ്കുവഹിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്   വിജയത്തിന്‍റെ പുതിയ ഉയരങ്ങളിലെത്താന്‍ വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുവാന്‍ അര്‍പ്പണബോധമുള്ളവരായി തുടരുകയും ചെയ്യും.", ലീഡ് സഹസ്ഥാപകനും സിഇഒയുമായ സുമീത് മേത്ത പറഞ്ഞു. ഈ അസാധാരണമായ അക്കാദമിക നേട്ടം, ലീഡിന്‍റെ ഇന്‍റഗ്രേറ്റഡ് സ്കൂള്‍ എഡ്ടെക് സംവിധാനത്തിന്‍റെ ഫലപ്രാപ്തിയുടെ സാക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയങ്ങളെക്കുറിച്ചുള്ള ആശയപരമായ ധാരണയ്ക്ക് നല്‍കുന്ന മുന്‍ഗണന,  ആശയവിനിമയം, സഹകരണം, വിമര്‍ശനാത്മക ചിന്ത എന്നിവയ്ക്കാണ് ലീഡ് സംവിധാനം ഊന്നല്‍ നല്‍കുന്നത്. രാജ്യാന്തരതലത്തില്‍ പാലിച്ചുപോരുന്ന മികച്ച സമ്പ്രദായങ്ങൾക്കും ഗവേഷണങ്ങള്‍ക്കും അനുസൃതമായി വികസിപ്പിച്ചെടുത്ത ബഹുമുഖ പാഠ്യക്രമമാണ് ലീഡ് വിന്യസിച്ചിട്ടുള്ളത്. കൂടാതെ വ്യത്യസ്ത ആവശ്യങ്ങള്‍ തിരിച്ചറിയുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനം വ്യക്തിഗതമാക്കുന്നതിനും നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. അതുവഴി വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസവും പ്രകടനവും മെച്ചപ്പെടുന്നുവെന്ന്  സുമീത് മേത്ത പറഞ്ഞു.

 

ലീഡിന്‍റെ ക്ലാസ് 10 സമ്പ്രദായത്തില്‍ ആഴത്തിലുള്ള പരിശീലനവും സമയബന്ധിതമായ പരിഹാരങ്ങളും ഉള്‍പ്പെടുന്നു. അതു വിദ്യാര്‍ത്ഥികളില്‍ ആശയപരമായ വ്യക്തത മെച്ചപ്പെടുത്താന്‍ സഹായിക്കുകയും മികച്ച നേട്ടം കൈവരിക്കുവാന്‍ അവരെ സഹായിക്കുകയും ചെയ്തുവെന്ന്  പുതിയവിള ജനശക്തി പബ്ലിക് സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ വിജയന്‍ ചെമ്പകയും പ്രിന്‍സിപ്പല്‍  ആര്‍ സഞ്ജീവും പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള  സിബിഎസ് ഇ സ്കൂളുകള്‍ക്കും കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സ്റ്റേറ്റ് ബോര്‍ഡ് പ്രോഗ്രാമുകള്‍ക്കും ആവശ്യമായ പാഠ്യപദ്ധതി ലീഡ് വാഗ്ദാനം ചെയ്യുന്നു.  അതാത് ബോര്‍ഡുകള്‍ നിര്‍ദ്ദേശിക്കുന്ന ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി പൂര്‍ണ്ണമായും ഒത്തുപോകുന്ന വിധത്തിലാണ് ലീഡിന്‍റെ പാഠ്യപദ്ധതി തയാറാക്കിയിട്ടുള്ളത്. ഓരോ കുട്ടിയുടെയും വിദ്യാഭ്യാസം യഥാര്‍ത്ഥത്തില്‍ സമഗ്രമാണെന്നും ദേശീയ തലത്തില്‍ പ്രകാശിപ്പിക്കുന്നുവെന്നും ഉറപ്പാക്കുന്നു.

 

രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസത്തെ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഷ്കരിക്കുകയെന്ന ലക്ഷ്യത്തോടെ  സുമീത് മേത്തയും സ്മിത ദേവ്റയും ചേര്‍ന്ന് ആരംഭിച്ച എഡ്യുടെക് കമ്പനിയാണ് ലീഡ്. 

 

Tags