×

കൃഷി,ടൂറിസം,ബാല വയോജന സ്ത്രീസൗഹൃദ ബജറ്റുമായി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്

google news
.

ആലപ്പുഴ: കൃഷി, ടൂറിസം, ബാലസൗഹൃദ വയോജന സ്ത്രീസൗഹൃദ പ്രോജക്ടുകള്‍ക്ക് ഊന്നല്‍ നല്‍കി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് ബജറ്റ്. 618811750 രൂപ വരവും 615670750 രൂപ ചെലവും 3141000 രൂപ നീക്കിയിരിപ്പുള്ള മിച്ച ബജറ്റാണ് വൈസ് പ്രസിഡന്റ് വി. സജി അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ പി.പി സംഗീത അധ്യക്ഷത വഹിച്ചു.

ഒരു കോടി അന്‍പത് ലക്ഷം രൂപ കൃഷിക്കും ആനുപാതികമായി ടൂറിസം മേഖലയിലും നീക്കിവെച്ചിട്ടുണ്ട്. ബാലസൗഹൃദ പദ്ധതി ഹൃദ്യം, വയോജനങ്ങളുടെ സമഗ്ര പദ്ധതി തിരികേ, ഓട്ടിസം ബാധിച്ച പ്രായപൂര്‍ത്തിയായവര്‍ക്കുള്ള പദ്ധതി ജൈവീകം എന്നിവയും ബജറ്റില്‍ ഇടംനേടി.

പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആധുനിക രീതിയില്‍ പഞ്ചായത്ത് ഓഫീസ് സമുച്ചയവും കമ്മ്യൂണിറ്റി ഹാളും പ്രൈവറ്റ് ബസ് സ്റ്റാന്റും നിര്‍മ്മിക്കുന്നതിന് ബജറ്റ് വിഭാവനം ചെയ്യുന്നു.പഞ്ചായത്ത് സെക്രട്ടറി കെ.രേഖ, ജനപ്രതിനിധികള്‍, ആസൂത്രണ സമിതിയംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

Tags