×

വീടൊരുക്കാന്‍ നെസ്റ്റ്: അതിദരിദ്ര ഭവന നിര്‍മാണത്തിന് 7.55 കോടി

google news
.

ആലപ്പുഴ:ജില്ലയിലെ ആതിദരിദ്ര കുടുംബങ്ങള്‍ക്ക് വീടൊരുക്കാന്‍ ജില്ല പഞ്ചായത്തിന്റെ നെസ്റ്റ് പദ്ധതി. ഒരുകോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ഇതുള്‍പ്പെടെ ആതിദരിദ്ര ഭവന നിര്‍മാണ മേഖയ്ക്കായി 7.55 കോടി രൂപയാണ് മാറ്റിവെച്ചത്. ആതിദരിദ്ര കുടുംബങ്ങള്‍ക്ക് ജില്ല പഞ്ചായത്തും സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡും സംയുക്തമായാണ് നെസ്റ്റ് പദ്ധതി നടപ്പാക്കുന്നത്.

ലൈഫ് പദ്ധതി ജില്ല പഞ്ചായത്ത് വിഹിതമായി 6.20 കോടി രൂപയും ലൈഫ് പദ്ധതി ഭൂരഹിത- ഭവന നിര്‍മ്മാണം- ഭൂമി വാങ്ങുന്നതിനുള്ള സഹായം ജനറല്‍ വിഭാഗത്തിന് 25 ലക്ഷം രൂപയും ബജറ്റിലുണ്ട്. പി.എം.എ.വൈ. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് അധിക വിഹിതം നല്‍കുന്നതിന് 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.  

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക