×

യങ് ഇന്നവേറ്റെഴ്സ് പ്രോഗ്രാമില്‍ ന്യൂതന ആശയങ്ങള്‍ നല്‍കാം

google news
.

ആലപ്പുഴ: കേരള ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) യങ് ഇന്നവേറ്റെഴ്‌സ് പ്രോഗ്രാമുമായി ബന്ധപെട്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് അവരുടെ ന്യൂതന ആശയങ്ങളള്‍ സമര്‍പ്പിക്കുന്നതിന് അവസരം ഒരുക്കുന്നു. കോളേജ് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25.

തിരഞ്ഞെടുക്കുന്ന ആശയങ്ങള്‍, അത് പ്രാവര്‍ത്തികമാക്കാന്‍ വേണ്ട മെന്ററിംഗ്, സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ വൈഐപി  6.0 എന്ന പരിപാടിയുടെ വിവിധ ഘട്ടങ്ങളിലായി വിദ്യാര്‍ഥികള്‍ക്ക് നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് ലഭിക്കും.

കോളേജ് തലത്തില്‍ വൈഐപി  6.0 യില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വൈഐപി  ഫെസിലിറ്റേറ്ററുമായി ബന്ധപ്പെടുക. https://yip.kerala.gov.in/ എന്ന ലിങ്ക് മുഖേനയും ആശയങ്ങള്‍ നല്‍കാം. വിവരങ്ങള്‍ക്ക് : 8547761406

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags