×

മത്സ്യതൊഴിലാളികള്‍ക്ക് കണ്ണട, ജി.പി.എസ്. കൈമാറി

google news
.

ആലപ്പുഴ: മത്സ്യതൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പ് കണ്ണട, ജി.പി.എസ്. എന്നിവ വിതരണം ചെയ്തു. നീര്‍ക്കുന്നം എസ്.ഡി.വി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എച്ച്.സലാം എം.എല്‍.എ. വിതരണം ഉദ്ഘാടനം ചെയ്തു. 1200 രൂപയോളം വിലവരുന്ന
കണ്ണടകളാണ് 30 ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കിയത്. ഇവരെ സൗജന്യ നേത്രപരിശോധന ക്യാമ്പ് വഴിയാണ് കണ്ടെത്തിയത്. 60,000 രൂപ വിലവരുന്ന അത്യാധുനിക ജി.പി.എസ് 10 മത്സ്യ തൊഴിലാളികള്‍ക്ക് 25 ശതമാനം മാത്രം ഗുണഭോക്തൃ വിഹിതം ഈടാക്കിയാണ് നല്‍കിയത്.

കടലിലെ ജലനിരപ്പറിയുന്നതിനും മത്സ്യം ഏതെന്നു തിരിച്ചറിയുന്നതിനും ജി.പി.എസ്. സഹായകരമാണ്. ആപത്ഘട്ടത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ കൈമാറുന്നതിനുള്ള സാറ്റലൈറ്റ് ഫോണ്‍ സംവിധാനവുമുണ്ട്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം പ്രദീപ്തി സജിത്ത്, ഫിഷറീസ് ഓഫീസര്‍ പി.എസ്. സൈറസ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡെറ്റി നിബു തുടങ്ങിയവര്‍ പങ്കെടുത്തു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക