×

ഭക്ഷ്യ സുരക്ഷാ വകുപ്പ് ലൈസന്‍സ് പരിശോധന നടത്തി

google news
.

ആലപ്പുഴ: ജില്ലയില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ഫോസ്‌കോസ് എന്ന പേരില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധന നടത്തി. ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഇല്ലാത്ത 140 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ വകുപ്പ് നടപടി സ്വീകരിച്ചു.

നാല് ദിവസം കൊണ്ട് 988 പരിശോധനകള്‍ നടത്തി. 139 സ്ഥാപനങ്ങള്‍ ലൈസന്‍സിനു പകരം രജിസ്‌ട്രേഷനെടുത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇവര്‍ക്ക് ലൈസന്‍സ് എടുക്കുന്നതിനും പിഴ ഒടുക്കുന്നതിനും നോട്ടീസ് നല്‍കി. മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരികയാണ് പരിശോധന കൊണ്ടുള്ള ലക്ഷ്യം.

ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 വകുപ്പ് 31 പ്രകാരം എല്ലാ സംരംഭകരും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കേണ്ടതാണ്. സ്വന്തമായി ഭക്ഷണം നിര്‍മ്മിച്ച് വില്‍പന നടത്തുന്നവര്‍, പെറ്റി റീയൈ്‌ലര്‍, തെരുവ് കച്ചവടക്കാര്‍, ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നവര്‍, താല്‍ക്കാലിക കച്ചവടക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് രജിസ്‌ട്രേഷന്‍ അനുമതിയോടെ പ്രവര്‍ത്തിക്കാവുന്നത്. ജീവനക്കാരെ ഉള്‍പ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസന്‍സ് എടുക്കണം. പരിശോധനകള്‍ ഇനിയും തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക