1.15 കോടിയുടെ സ്വർണം കടത്താൻ ശ്രമം: കരിപ്പൂരിൽ ദമ്പതികൾ പിടിയിൽ

google news
kochi lorry driver arrested

മലപ്പുറം∙ 1.15 കോടി രൂപ വില മതിക്കുന്ന 2148 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീന്‍–ഷമീന ദമ്പതികളാണ് പിടിയിലായത്.

950 ഗ്രാം സ്വര്‍ണം ഷറഫുദ്ദീന്‍ ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ചതായും 1198 ഗ്രാം സ്വര്‍ണം ഷമീന ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ചതായും കസ്റ്റംസ് കണ്ടെത്തി. കുട്ടികള്‍ക്കൊപ്പം ദുബായ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവരവെയാണ് സ്വര്‍ണക്കടത്ത് നടത്തിയത്.

നേരത്തേ 1.17 കോടി രൂപ വിലമതിക്കുന്ന 1884 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച കുന്നമംഗലം സ്വദേശിനി ഷബ്ന കരിപ്പൂരിൽ പൊലീസിന്റെ പിടിയിലായിരുന്നു.

Tags