തക്കല: കാർഷിക ഭൂമി തരിശുനിലമാക്കി മാറ്റാൻ 25,000 രൂപ കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. കൽക്കുളം താലൂക്ക് ഓഫിസിലെ വനിത ഡെപ്യൂട്ടി തഹസിൽദാർ നാഗർകോവിൽ വടശ്ശേരി ബ്രൈറ്റ് തെരുവിൽ രുഗ്മിണിയെയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗം അറസ്റ്റ് ചെയ്തത്.
തിങ്കൾചന്തക്ക് സമീപം കണ്ടൻവിള മടവിളാകം ഭാഗത്ത് രാഹുലിന് വീട് നിർമാണത്തിന്റെ ഭാഗമായി പ്ലാൻ വരയ്ക്കാൻ പോയപ്പോഴാണ് സ്ഥലം കാർഷക ഭൂമിയാണെന്നറിഞ്ഞത്. തുടർന്ന്, ഭൂമി മാറ്റാൻ രാഹുൽ റവന്യൂ വകുപ്പിന് അപേക്ഷ നൽകി. വില്ലേജ് ഓഫീസർ ഉൾപ്പെട്ട സംഘം സ്ഥലം പരിശോധിച്ച് റിപ്പോർട്ട് താലൂക്ക് ഓഫീസിലേക്കയച്ചു. ഡെപ്യൂട്ടി തഹസിൽദാർ മേൽനടപടി സ്വീകരിക്കാതെ അപേക്ഷ മാറ്റിവെച്ചു.
ഇത് സംബന്ധിച്ച് രാഹുലിന്റെ ബന്ധു ജഗദീശ്വരി ഡി.ടി. രുഗ്മിണിയെ കണ്ട് കാര്യം തിരക്കിയപ്പോൾ തരിശ് ഭൂമി സർട്ടിഫിക്കറ്റിനായി 25,000 രൂപ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്, വിവരം വിജിലൻസ് അഡീഷനൽ സൂപ്രണ്ട് ഹെക്ടർ ധർമരാജിനെ അറിയിച്ചു. അവരുടെ നിർദേശപ്രകാരം രാസവസ്തു പൂശിയ നോട്ട് നൽകി താലൂക്ക് ഓഫീസിൽ വിജിലൻസ് കാത്തുനിന്നു. വ്യാഴാഴ്ച ഉച്ചക്ക് ജഗദീശ്വരി രുഗ്മിണിയുടെ മുറിയിൽചെന്ന് പണം കൈമാറി. ഉടൻ വിജിലൻസ് ഇൻസ്പെക്ടർ ശിവശങ്കരി, എസ്.ഐ മുരുകൻ എന്നിവർ ഉൾപ്പെട്ട സംഘം ഡെപ്യൂട്ടി തഹസിൽദാറെ പിടികൂടി. ഇവരുടെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം