കോഴിക്കോട്: സൈബര്‍ തട്ടിപ്പുകളെ കണ്ടെത്താനും അതിജീവിക്കാനും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവത്ക്കരണ പരിപാടിയുമായി കേരളാ പോലീസ് സൈബര്‍ സെല്ലും റെഡ് ടീം ഹാക്കേഴ്‌സ് അക്കാദമിയും. ദേശീയ സൈബര്‍ സുരക്ഷാ മാസത്തിന്റെ ഭാഗമായാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സൈബര്‍ സുരക്ഷാ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം എം.ദാസന്‍ എഞ്ചിനീയറിംഗ് കോളജില്‍ അഡ്വ. കെ.എം. സച്ചിന്‍ ദേവ് എംഎല്‍എ നിര്‍വഹിച്ചു. സൈബര്‍ സെല്‍ എസ്‌ഐ സത്യന്‍ കാരയാട്, റെഡ് ടീം ഹാക്കേഴ്‌സ് അക്കാദമി റീജണല്‍ ഹെഡ് അനുരാഗ്.ടി, സൈബര്‍ സുരക്ഷാ ഗവേഷകന്‍ സിവിക് വി. ചാക്കോ എന്നിവര്‍ ക്ലാസെടുത്തു.
ഫോണിനോടും ഇന്റര്‍നെറ്റിനോടുനുള്ള അമിതമായ ആസക്തിയിലേക്ക് വഴുതി വീഴാതെ നോക്കണമെന്ന് സൈബര്‍ സെല്‍ എസ്.ഐ സത്യന്‍ കാരയാട് പറഞ്ഞു. ഇന്ത്യയില്‍ ഫോണ്‍ ഉള്ളവരില്‍ 70 ശതമാനവും ഉറങ്ങുന്നതിനു മുമ്പ് ഫോണ്‍ കണ്ട് കിടക്കുന്നവരാണ്. 60 ശതമാനം പേരും ഉണര്‍ന്നയുടനെ ഫോണ്‍ നോക്കുന്നു. 30 ശതമാനം പേരും അഞ്ചുമിനുട്ടില്‍ ഫോണ്‍ നോക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നല്ലതിനൊപ്പം ഒരുപാട് ചതിക്കുഴികള്‍ ഉണ്ട്. അതില്‍ നാം സ്വയം ചെന്നു ചാടരുത്. ഇതിനായി ജാഗ്രത പാലിച്ചാല്‍ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് തുണ പോര്‍ട്ടലിലും, cyber Crime gov.in ലും പരാതി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
ലിങ്കുകള്‍ അയച്ചു നല്‍കി ഫോണുകള്‍ ഹാക്ക് ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ വ്യപകമായുള്ളതെന്ന് റെഡ് ടീം ഹാക്കേഴ്‌സ് അക്കാദമി റീജണല്‍ ഹെഡ് അനുരാഗ് .ടി പറഞ്ഞു ഫോണിലേക്ക് വിരുന്നെത്തുന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ മാത്രം മതി ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍. യുആര്‍എല്‍ പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം ലിങ്കുകള്‍ ക്ലിക്ക് ചെയ്യാന്‍ പാടുള്ളൂ. ആപ്ലിക്കേഷനുകള്‍ അനാവശ്യമായി ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക. പ്ലേ സ്റ്റോറില്‍ നിന്ന് ലഭിക്കുന്ന എല്ലാ ആപ്പുകളും സുരക്ഷിതമായിക്കൊള്ളണമെന്നില്ല.
അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനം; മരണം 4,000 കടന്നു; രണ്ടായിരത്തോളം വീടുകൾ പൂർണ്ണമായി നശിച്ചു
ഇ-മെയില്‍ പാസ് വേഡും ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയയുടെ പാസ് വോഡുകളും ഒരുപാടുകാലം ഉപയോഗിക്കാതെ ഇടക്കിടയ്ക്ക് മാറ്റുക, എല്ലാറ്റിനും വ്യത്യസ്ത പാസ് വേഡുകള്‍ നല്‍കുക എന്നിവ ശ്രദ്ധിക്കണമെന്ന് അനുരാഗ് പറഞ്ഞു.
ഗോകുലം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, ബാലുശേരി ടൗണ്‍ എന്നിവിടങ്ങളിലും ഇന്നലെ ബോധവത്ക്കരണ പരിപാടികള്‍ നടന്നു. മുക്കം എസ്എന്‍ഇഎസ് കോളജ്, ദയാപുരം വിമന്‍സ് കോളജ്, സെന്റ് സേവ്യേഴ്‌സ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് എരഞ്ഞിപ്പാലം, വെസ്റ്റ്ഹില്‍ പോളി ടെക്‌നിക്, പ്രൊവിഡന്‍സ് വിമന്‍സ് കോളജ്, എംഇഎസ് കോളജ്, മുക്കം ടൗണ്‍, കുന്ദമംഗലം ടൗണ്‍, പാവങ്ങാട്, കാരപ്പറമ്പ്, നടക്കാവ്, ബേപ്പൂര്‍ ബീച്ച്, കോഴിക്കോട് ബീച്ച്, പുതിയ സ്റ്റാന്റ്, മാനാഞ്ചിറ സ്‌ക്വയര്‍ എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ ബോധവത്ക്കരണ ക്ലാസ് നടക്കും.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം