പുനലൂർ: വയോധികനെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇളമ്പൽ മാക്കന്നൂർ തുണ്ടുവിള വീട്ടിൽ മുസ്തഫ(77)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെ പത്തോടെ കല്ലടയാറ്റിലെ പുനലൂർ മൂർത്തിക്കാവ് കടവിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ആറ്റിൻകരയിൽ ഊന്നുവടിയും ചെരുപ്പും കുടയും കണ്ടെത്തിയതിനെ തുടർന്ന് പരിസരവാസികൾ പുനലൂർ പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു.
read more സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തുടർന്ന്, ഫയർഫോഴ്സ് എത്തി നടത്തിയ തെരച്ചിലിൽ ആറ്റിലെ പാറയിടുക്കിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മകൾ സുബൈദാക്കൊപ്പം താമസിച്ചിരുന്ന ഇദ്ദേഹം ഇന്നലെ രാവിലെ എട്ടോടെ വീട് വിട്ട് ഇറങ്ങിയിരുന്നതായി ബന്ധുക്കൾ പറയുന്നു. പൊലീസ് മേൽനടപടി സ്വീകരിച്ച ശേഷം മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം