ആലുവ:ഭാരവണ്ടികളെ നിയന്ത്രിക്കുന്നതിനായി നവീകരിച്ച പൈപ്പ് ലൈൻ റോഡിൽ ക്രോസ് ബാറുകൾ സ്ഥാപിച്ചു.ആലുവ എം.എൽ.എ ഓഫീസിന് സമീപമാണ് ആദ്യ ക്രോസ് ബാർ സ്ഥാപിച്ചത്.സെന്റ് മേരീസ് സ്കൂൾ മുതൽ നിർമ്മല സ്കൂൾ വരെ കോൺക്രീറ്റ് കട്ടകൾ വിരിച്ച് റോഡ് നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ച എം.എൽ.എ ഫണ്ടിൽ നിന്നുതന്നെ മൂന്ന് ക്രോസ് ബാറുകൾ സ്ഥാപിക്കുന്നതിന് തുക വകയിരുത്തിയിട്ടുള്ളത്.
പൈപ്പ് ലൈൻ റോഡ് തുടങ്ങുന്ന സെന്റ് മേരീസിന് സമീപം പഴയ ക്രോസ് ബാറുണ്ട്. എം.എൽ.എ ഓഫീസിന് സമീപത്തെ മെയിൻ റോഡിന് കുറുകെ മറ്രൊരു ക്രോസ് ബാർ കൂടി സ്ഥാപിക്കേണ്ടതുണ്ടെങ്കിലും ഇതൊഴിവാക്കും. നിർമ്മല സ്കൂളിലേക്കുള്ള ബസുകൾ തടസപ്പെടാതിരിക്കാനാണിത്.