×

സംസ്കൃത സർവ്വകലാശാലയിൽ സൗജന്യ മത്സര പരീക്ഷ പരിശീലനം

google news
.

എറണാകുളം:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പിന്റെ ഭാഗമായി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ഐ ബി പി എസ് ക്ലർക്ക് /പ്രൊബേഷനറി ഓഫീസർ, സ്റ്റാഫ് സെലക്ഷൻ റിക്രൂട്ട്മെന്റ് എന്നീ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. മാത്തമാറ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റ ഇന്റർപ്രട്ടേഷൻ, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹൻഷൻ എന്നീ വിഷയങ്ങളിലാണ് പരിശീലനം. ഫെബ്രുവരി രണ്ടാം വാരം പരിശീലനം ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ 9605837929, 9496108097, 9995078152, 6238551708.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags