×

സംസ്കൃത സർവ്വകലാശാലയിൽ സൗജന്യ പി.എസ്. സി. പരീക്ഷ പരിശീലനം

google news
.

എറണാകുളം:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പിന്റെ ഭാഗമായി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ഈ വർഷം നടക്കുന്ന എൽ ഡി ക്ലാർക്ക്/ലാസ്റ്റ് ഗ്രേഡ് പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഏകദേശം 30 ദിവസം നീണ്ട് നിൽക്കുന്ന സൗജന്യ മത്സര പരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലന പരിപാടി ഫെബ്രുവരി 15ന് ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ 9605837929, 9496108097, 9995078152, 6238551708.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക