കേരളാ ഐ.ടി പാര്‍ക്ക്‌സ് വെബിനാര്‍ 18ന്

kerala it park
കൊച്ചി, മാര്‍ച്ച് 16, 2023: കേരളാ ഐ.ടി പാര്‍ക്ക്‌സ് സംഘടിപ്പിക്കുന്ന മാസാന്ത വെബിനാറില്‍ ഇത്തവണ ടെക്‌നോളജി രംഗത്തെ സ്ത്രീകളുടെ സാനിധ്യവും സംഭാവനകളും ഭാവിയും എന്ന വിഷയം ചര്‍ച്ചയാകും. മാര്‍ച്ച് 18ന് വൈകിട്ട് നാല് മണിമുതല്‍ അഞ്ച് മണിവരെയാണ് വെബിനാര്‍. ടെക്‌നോളജി രംഗത്തെ സ്ത്രീകളുടെ സംഘടനയായ വുമന്‍ ഇന്‍ക്ലൂസീവ് ഇന്‍ ടെക്‌നോളജിയുമായി സഹകരിച്ച് നടത്തുന്ന വെബിനാറില്‍ ഇന്‍ഡിപ്പെന്‍ഡന്റ് അഡൈ്വസര്‍ സുജ ചാണ്ടി, ടി.സി.എസ് ലീഡര്‍ഷിപ്പ് ടാലന്റ് മാനേജ്‌മെന്റ് ഹെഡ് ബ്രിന്ദ റാണി, മാര്‍ക്കറ്റിങ്ങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ പ്രൊഫഷണല്‍ രേഖ മേനോന്‍, സതര്‍ലന്‍ഡ് ഗ്ലോബല്‍ സര്‍വീസ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് (സര്‍വീസ് ഡെലിവറി) ഭാനുരേഖ കൊണ്ടൂര്‍ എന്നിവര്‍ സംസാരിക്കും. സാഫിന്‍ ഡയറക്ടര്‍ സ്മിത നായര്‍ മോഡറേറ്ററാകും.